സി. പി. രതീശന്റെ പത്തൊൻപതാമത് അനുസ്മരണം സംഘടിപ്പിച്ചു

തലശ്ശേരി: അന്തരിച്ച മുൻ കോടിയേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി മാടപ്പീടിക ഗുംട്ടിയിലെ
സി. പി. രതീശന്റെ പത്തൊൻപതാമത് അനുസ്മരണം കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രസിഡണ്ട് വി. സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശവകുടീരത്തിൽ പുഷ്പാർച്ചനയും നടന്നു. സി. പി. പ്രസിൽ ബാബു അധ്യക്ഷത വഹിച്ചു. പി. ദിനേശൻ, ഷാജി വയക്കര, ഇ. വിജയ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ. സുവർണ്ണൻ സ്വാഗതവും എൻ. കെ. വിനോദ് നന്ദിയും പറഞ്ഞു.
2002 ജൂൺ 27നായിരുന്നു പുന്നോൽ റെയിൽവെ ഗേറ്റ് ക്രോസ് ചെയ്യുന്നതിനിടെ ഓടിക്കൊണ്ടിരുന്ന സ്കൂൾ വാനിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിലാണ് രതീശൻ മരണപ്പെട്ടത്.






