ലെബനനില്‍ നിന്നും ജിദ്ദ താറമുഖത്തെത്തിയ വന്‍ മയക്ക് മരുന്ന് ഗുളികകള്‍ പിടികൂടി

ജിദ്ദ: 14 ദശലക്ഷം ക്യാപ്റ്റഗണ്‍ ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ തുറമുഖത്ത് പിടികൂടാനായത്.

ലെബനനില്‍ നിന്ന് വന്ന ഷിപ്പ്‌മെന്റ്‌വഴി സൗദിയിലേക്ക് ഒളിപ്പിച്ച് തടത്താന്‍ ശ്രമിച്ച മയക്കുമരുന്നു ഗുളികകളാണ് ജിദ്ദയില്‍ പിടികൂടിയത്. ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ആണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. സകാത്ത്, ടാക്‌സ് കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തുവെച്ച് കയക്കുമരുന്ന് പിടികൂടിയത്. ഇതുമായി ബ്ധപ്പെട്ട് റിയാദിലുള്ള ഒരു സൗദി പൗരന്‍ അറസ്റ്റിലായിട്ടുണ്ട്.

ഏപ്രീലില്‍ സൗദി അറേബ്യ ലെബനാനിന്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. ലെബനാനില്‍ നിന്നുള്ള പഴങ്ങള്‍ ഇറക്കുമതിയുടെ മറവില്‍ മയക്കുമരുന്നു കടത്തുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തിലായിരുന്നു ഇറക്കുമതി നിരോധനം.