സി. കെ. ജി. അനുസ്മരണം സംഘടിപ്പിച്ചു

തലശ്ശേരി: മുൻ കെ. പി. സി. സി പ്രസിഡണ്ട് സി.കെ ഗോവിന്ദൻ നായരുടെ അമ്പത്തിയേഴാമത് ചരമവാർഷികം   തലശ്ശേരി എൽ. എസ് പ്രഭു മന്ദിരത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പുഷ്പാർച്ചന നടത്തി ആചരിച്ചു. അനുസ്മരണ യോഗം കെ. പി. സി. സി ജന. സെക്രട്ടറി വി. എ നാരായണൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് എം. പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി സെക്രട്ടറി വി. എൻ. ജയരാജ് അനുസ്മരണ ഭാഷണം നടത്തി. അഡ്വ. സി.ടി.സജിത്ത്, എം. പി. അസൈനാർ, കെ. ജയരാജൻ, ഉച്ചുമ്മൽ ശശി, കെ.ഇ. പവിത്ര രാജ്, ഇ.വിജയകൃഷ്ണൻ, പി. സുകുമാരൻ, അഡ്വ. കെ.സി.രഘുനാഥ്, പങ്കജാക്ഷൻ മാസ്റ്റർ സംസാരിച്ചു. പി. വി. രാധാകൃഷ്ണൻ സ്വാഗതവും എം.വി. സതീശൻ നന്ദിയും പറഞ്ഞു.