പുകയില ലഹരി വിരുദ്ധ മാസാചരണo: മത്സര പരിപാടികളുടെ സമാപന ചടങ്ങുകൾ നടത്തി

തലശ്ശേരി: മലബാർ ക്യാൻസർ സെന്റർ, തലശ്ശേരിയും കണ്ണൂർ ഡിസ്ട്രിക്ട് ക്യാൻസർ കൺട്രോൾ കൺസോർഷ്യവും സംയുക്തമായി മെയ് 31 മുതൽ ജൂൺ 26 വരെ സംഘടിപ്പിച്ച പുകയില – ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായുള്ള  മത്സര പരിപാടികളുടെ സമാപന ചടങ്ങുകൾ ഓൺലൈൻ വഴി നടത്തി.

കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡണ്ട് പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജ് കെ കെ സുജാത ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പ്രശസ്ത സീരിയൽ നടൻ നിയാസ് ബക്കർ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ചെയ്തു. കൺസോർഷ് സെക്രട്ടറി മേജർ പി. ഗോവിന്ദൻ റിപ്പോർട്ട് സമർപ്പിക്കുകയും ഐ എം എ പ്രസിഡണ്ട് ഡോ. സജീവ് കുമാർ പി.ബി ലഹരി ഉപയോഗം, ആസക്തിയുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസു നടത്തുകയും ചെയ്തു. ഡോ. എ. പി. നീതു, മുജീബ് കുട്ട മശ്ശേരി, അഡ്വ. വി ടി ഷീല എന്നിവർ സംസാരിച്ചു.

പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി സംഘടിപ്പിച്ച വ്യത്യസ്ത മത്സര പരിപാടികളിൽ വിജയികളായവരുടെ പേരുകൾ ചടങ്ങിൽ പ്രഖ്യാപിച്ചു. അവർക്കുള്ള പുരസ്കാരങ്ങളും സാക്ഷ്യപത്രങ്ങളും അടുത്ത ദിവസങ്ങളിൽ എത്തിച്ചു കൊടുക്കുമെന്ന് അറിയിച്ചു.