പാര്‍ട്ടിയുമായി ബന്ധമുള്ള കള്ളക്കടത്തുകാരെകൂറിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച നടത്തും

കണ്ണൂര്‍: പാര്‍ട്ടിയുമായി ബന്ധമുള്ള കള്ളക്കടത്തുകാരെകൂറിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച നടത്തും. അര്‍ജജുന്‍ ആയങ്കി, ആകാശ് തില്ലങ്കേര എന്നിവരടങ്ങിയ സംഘങ്ങളുടെ കള്ളക്കടത്ത് ക്വട്ടേഷന്‍ സംബന്ധന്ധിച്ചാണ് ചര്‍ച്ച നടത്തുക. ഇവരുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെയാണ് മുഖം രക്ഷിക്കാന്‍ ഇവരുമായി ബന്ധം സ്ഥാപിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന നിലപാട് സിപിഎം സ്വീകരിച്ചിരിക്കുന്നത്. അര്‍ഞ്ചുന്‍ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചത് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുടെ കാറാണ്. പാര്‍ട്ടിക്കാര്‍ എന്ന ലേബലിലാണ് സൈബറിടങ്ങളില്‍ കള്ളക്കടത്തുകാരുടെ പ്രവര്‍ത്തനം.
കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്കകത്തുതന്നെ സജീവ ചര്‍ച്ചയാണ് അര്‍ജജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷന്‍ ഇടപാടുകള്‍. എന്നാല്‍ ആരും പരാതിപ്പെടാതിരുന്നത് ഇവര്‍ക്ക് വളമായി മായുകയായിരുന്നു. രാമനാട്ടുകര അപകടത്തിന് പിന്നാലെ, സ്വര്‍ണ്ണക്കടത്തിന്റെ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് പുറത്തു വന്നതോടെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഇവര്‍ക്കെതിരെ രംഗത്തു വന്നത്. പാര്‍ട്ടിയുടെ ഔദ്യോഗീത ഭാരവാഹിത്വം സൈബര്‍ ആര്‍മികളിലെ താരപരിവേഷമുള്ളവരായി ആളുകളായി രണ്ടുപേരും മാറി.
ഇവര്‍ കള്ളക്കടത്തുകാരാണെന്നും പാര്‍ട്ടി അണികള്‍ ഇവരില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഇവര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്‌ഐ ജില്ലാ ഘടകം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ചക്കൊരുങ്ങുന്നത്.






