യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി

മമ്പറം: പിണറായിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഗവൺമെൻ്റും വനം മാഫിയയും കൂടി കോടികൾ വിലമതിക്കുന്ന വനസമ്പത്ത്  കൊള്ളയടിച്ച് കേരളത്തിന്റെ ആവാസവ്യവസ്ഥക്ക് ആഘാതം ഏൽപ്പിക്കുകയും പരിസ്ഥിതി സംവിധാനത്തിൻ്റെ താളം തെറ്റിക്കുകയും ചെയ്ത മാഫിയ ഭരണത്തിനെതിരെയുള്ള ജനരോഷത്തിൻ്റെ ഭാഗമായി മമ്പറം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതിരിയാട് വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.

സമരം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ ശ്രീ മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഐ.യു.എം. എൽ മേഖലാ പ്രസിഡണ്ട് ഉമ്മർ പൊന്ന്യത്ത് അധ്യക്ഷത വഹിച്ചു. മമ്പറം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ കെ പ്രസാദ് , ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി പി കൃഷ്ണൻ, വാർഡ് മെമ്പർ പി കെ ഇന്ദിര, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് മിഥുൻ മാറോളി എന്നിവർ സംസാരിച്ചു. ശ്രീ കെ ദാസൻ, പ്രദീപൻ എം, എം അശോകൻ, സജീവൻ, അശോകൻ മൈലുള്ളി , സജിഷ വി കെ, മുഹമ്മദ് പറമ്പായി, സിറാജ് എന്നിവർ നേതൃത്വം നൽകി.