ജില്ലയിലെ മത്സ്യത്തിലെ തൂക്കക്കുറവ് വിഷയം പരിഹരിക്കാൻ തീരുമാനിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാനമൊത്ത മത്സ്യ മാർക്കറ്റുകളായ തലശ്ശേരി, കണ്ണൂർ, ആയിക്കര, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവടങ്ങളിൽ നിരന്തരമായി ഉണ്ടാവുന്ന മത്സ്യത്തിലെ തൂക്കക്കുറവ് വിഷയം കണ്ണൂരിൽ വെച്ച് ഫിഷ് മർചൻ്റ് & കമ്മീഷൻ ഏജൻ്റ് കണ്ണൂർ ജില്ലാ ഭാരവാഹികളുടെയും, മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ STU ജില്ലാ ഭാരവാഹികൾ, SDTU പ്രതിനിധികൾ എന്നിവരുടെ സാനിദ്ധ്യത്തിൽ ചേർന്ന സംയുക്ത അനുരഞ്ജന ചർച്ചയിൽ തീരുമാനങ്ങൾ അംഗീകരിക്കാൻ ധാരണയായി.
തീരുമാനമനുസരിച്ചു അതാത് സമയങ്ങളിൽ മത്സ്യത്തിന് വില നിശ്ചയിക്കും. ഓരോ വണ്ടിയിൽ നിന്നും ചെറുകിട കച്ചവടക്കാർ ആവശ്യപ്പെടുന്ന ബോക്സ് മത്സ്യം തൂക്കി നൽകുന്നതാണ്. എന്നാൽ ആവണ്ടിയിലെ തൂക്കത്തിൽ കുറവുള്ള ബോക്സിലെ തൂക്കമായിരിക്കും മൊത്തം തൂക്കമായി അംഗീകരിക്കുക. പീന്നീടുള്ള ദിവസവും തൂക്കക്കുറവ് തുടർന്നാൽ ആ പാർട്ടിയുടെ മത്സ്യം മാർക്കറ്റിൽ വിൽക്കാൻ അനുവധിക്കുന്നതല്ല. മാർക്കറ്റുകൾ അനുവധിച്ച സമയത്ത് മാത്രം തുറക്കുക. ഈ തീരുമാനങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാഭല്യത്തിൽ വരുത്തുന്നതാണ്.
അനുരഞ്ജന യോഗത്തിൽ ഫിഷ് മർചൻ്റ് & കമ്മീഷൻ ഏജൻ്റ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഷാജഹാൻ പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് എം. ഹക്കീം ആർ എം എ, മുഹമ്മദ് സാഹിർ പാലക്കൽ , കബീർ ബക്കളം, മഹമൂദ് പുതിയതെരു, തെസ്ലിം കെഎം, സ ലീം തോട്ടട, ബഷീർ വിഎം, അർഷാദ് പി പി, ബദ്റുദ്ധീൻ എന്നിവർ പങ്കെടുത്തു.






