ക്ഷേമനിധിയിൽ അംഗത്വമുള്ള മോട്ടോർ വാഹന തൊഴിലാളികൾക്ക് പെൻഷനും പലിശരഹിത വായ്പയും ആവശ്യപ്പെട്ടു ഐ. എൻ.ടി.യു. സി നിൽപ്പ് സമരം നടത്തി

തലശ്ശേരി: ക്ഷേമനിധിയിൽ അംഗത്വമുള്ള മോട്ടോർ വാഹന തൊഴിലാളികൾക്ക് അയ്യായിരം രൂപ ധനസഹായം നൽകുക, പത്തായിരം രൂപ പലിശരഹിത വായ്പ്പയായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് തലശ്ശേരി മോട്ടോർ തൊഴിലാളി ഫെഡറേഷൻ്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

താലൂക്ക് ഓഫീസ് പടിക്കൽ നടന്ന നിൽപ്പ് സമരം സംസ്ഥാന സെകട്ടറി പി.ജനാർദ്ദനൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ അഡ്വ: കെ.സി.രഘുനാഥ്, കെ.ഇ.പവിത്ര രാജ് യൂണിയൻ നേതാക്കളായ കെ.എസ്.ശ്രീനിവാസൻ, കെ.പി.അനിൽകുമാർ, എൻ.കെ രാജീവ് , കെ. ഫിറോസ് , എൻ.പ്രദീവ്, കെ.അനൂപ് എന്നിവർ പ്രസംഗിച്ചു.