പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇഫ്‌റത്ത് (19), ഹുസൈന്റെ സഹോദരന്‍ അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമ ഫിദ ((13) എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികളുടെ ബന്ധുവും കൊണ്ടോട്ടി വീട്ടില്‍ അന്‍വറിന്റെ മകളുമായ അസ്മിയ ഷെറിന്‍ (16) ആണ് കാണാതായത്. കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
പന്തല്ലൂരില്‍ രണ്ടു പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു ഒരു കുട്ടിയെ കാണാതായി

മലപ്പുറം: ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു. ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിയെ കാണാതായി.






