പരാതിക്കാരിയുടെ കൈയിൽ നിന്നും രണ്ടുലക്ഷത്തിലേറെ രൂപയും ആറുപവൻ സ്വർണാഭരണങ്ങളുമാണ് ഇയാൾ കവർന്നതായി പോലീസ് പറയുന്നത്. സംസ്ഥാനത്ത് പലയിടത്തും ഒളിവിൽക്കഴിഞ്ഞ ഇയാളെ കാട്ടാക്കട ഡിവൈ.എസ്.പി. എസ്.ഷാജി, നരുവാമൂട് ഇൻസ്പെക്ടർ നോബിൾ മാനുവൽ, എസ്.ഐ. അജീന്ദ്രകുമാർ, എസ്.സി.പി.ഒ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരുമലനിന്നും അറസ്റ്റുചെയ്തത്.
വിവാഹ വാഗ്ദാനം നല്‍കി 42-കാരിയെ പീഡിപ്പിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയില്‍

നേമം: വിവാഹ വാഗ്ദാനം നൽകി 42-കാരിയെ പീഡിപ്പിക്കുകയും പിന്നീട് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതി നാലുവർഷത്തിനുശേഷം പോലീസ് പിടിയിൽ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ വഞ്ചിയൂർ അംബിക സദനത്തിൽ സാജു (53) വിനെയാണ് നരുവാമൂട് പോലീസ് പിടികൂടിയത്.






