മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ യു. ഡി. എഫ് കമ്മിറ്റികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു

തലശ്ശേരി: മരംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് തലശ്ശേരി നോർത്ത് യു. ഡി. എഫ് കമ്മറ്റി മിനി വൈദ്യുതി ഭവനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം കെ. പി. സി. സി ജന. സെക്രട്ടറി വി. എ നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.സി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. തസ്ലീം ചേറ്റംകുന്ന്, നഗരസഭ കൗൺസിലർ എൻ. മോഹനൻ, എം. വി. സതീശൻ, ഉച്ചുമ്മൽ ശശി, കൗൺസിലർ സോന, ടി. കെ. ജമാൽ , എ. പി. ജംഷീർ, യു. സിയാദ്, കെ. പി. രാഗിണി, കൗൺസിലർ ടി. പി. ഷാനവാസ്, മുഹമ്മദ് സാനിദ് എന്നിവർ നേതൃത്യം കൊടുത്തു.

യു ഡി എഫ് സൌത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവങ്ങാട് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

കെ പി സി സി സെക്രട്ടറി വി.എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ഇ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. മഹമൂദ്, അഹമ്മദ് അൻവർ ചെറുവക്കര, കെ.ജയരാജൻ, എ.ഷർമിള, റഷീദ് തലായി, പി.സുകുമാരൻ, പാലക്കൽ സാഹിർ, തഫ്ലിം മാണിയാട്ട് എന്നിവർ സംസാരിച്ചു.

പി.ഒ.മുഹമ്മദ് റാഫി ഹാജി, എ.വി. ശൈലജ, ഡോൾഫിറോഡ് റിക്സ് എന്നിവർ നേതൃത്വം നൽകി.

കോടിയേരി: മാടപ്പീടിക ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ യുഡിഎഫ് ധർണ്ണ സമരം സംഘടിപ്പിച്ചു. ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു. പി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു കെ ഖാലിദ് മാസ്റ്റർ, സന്ദീപ് കോടിയേരി, കെ പി സിദ്ദിഖ്, പി ദിനേശൻ, പി ചന്ദ്രൻ, എം ജുബിൻ തുടങ്ങിയവർ സംസാരിച്ചു രാജൻ പാർസിക്കുന്ന്, റഫീഖ് കുനിയിൽ, പി കെ ബാലകൃഷ്ണൻ, പി കെ പ്രകാശൻ,പി രമേശൻ, എം ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നടത്തിയ ധർണ്ണ സമരം കൂത്തുപറമ്പ് നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കാട്ടൂർ മഹമൂദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ എം കെ അധ്യക്ഷനായി. കൺവീനർ പി കൃഷ്ണൻ മാസ്റ്റർ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളി,സമീർ പറമ്പത്ത്, വി.പി കുമാരൻ മാസ്റ്റർ, മൂലശ്ശേരി ഗഫൂർ, കെ സുരേഷ് ബാബു, സക്കീന തെക്കയിൽ, വിപിൻ മാസ്റ്റർ, ഷമീന കുഞ്ഞിപ്പറമ്പത്ത്, പി.കെ അലി, ഇ കെ പവിത്രൻ, ഇസ്മയിൽ ചാമാളി, പി. വി. കെ ഹാരിസ്, സുബൈർ, പട്ടാടം അഷ്‌റഫ്‌,പി. കെ സുരൻ എന്നിവർ സംബന്ധിച്ചു.

എരുവട്ടി: യു. ഡി. എഫ് പിണറായി മണ്ഡലം കമ്മിറ്റി എരുവട്ടി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. യു ഡി എഫ് മണ്ഡലം ചെയർമാൻ പി.പ്രേമൻ്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം ചെയർമാൻ ശ്രീ.എൻ.പി.താഹിർ ഉദ്ലാടനം ചെയ്തു. ഡി. ഡി. സി ജന.സെക്രട്ടറി ശ്രീ.രാജീവ് പാനുണ്ട മുഖ്യഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ശ്രീ. പുതുക്കുടി ശ്രീധരൻ, ശ്രീ.വി.വി.ദിവാകരൻ, ശ്രീ.സി.കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്രീ.കെ ധനരാജ് മാസ്റ്റർ സ്വാഗതവും ശ്രീ.സലിം നന്ദിയും പറഞ്ഞു.

തലശ്ശേരി നോർത്ത് യു. ഡി. എഫ് മിനി വൈദ്യുതി ഭവനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം വി. എ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു