അന്നുതന്നെ ധന്യയുടെ അച്ഛൻ ജയപ്രകാശ് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയപ്പോളാണ് ധന്യക്ക് ശാരീരികമായും, മാനസികമായും പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തിയത്. തുടർന്നാണ് ബുധനാഴ്ച രാവിലെ ഗാർഹികപീഡനക്കുറ്റം ചുമത്തി അമലിനെ അറസ്റ്റു ചെയ്യുന്നത്.
ഇടുക്കിയില്‍ യുവതി മുറിയിൽ തുങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഉപ്പുതറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അമൽ ബാബു (27)വിനെ പീരുമേട് ഡിവൈ.എസ്.പി. കെ.ലാൽജി, ഉപ്പുതറ സി.ഐ. ആർ.മധു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. അമലിന്റെ ഭാര്യ ധന്യയെ (21) മാർച്ച് 29-ന് രാവിലെയാണ് മുറിയിലെ ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭർത്താവ് വീട്ടിൽ നിന്ന് പോയ ശേഷമായിരുന്നു സംഭവം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






