സൗദിയില്‍ ഇതിനകം വിതരണം ചെയ്തത് 16.8 ദശലക്ഷത്തിലധികം കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകള്‍

♠ ടി.ക്കെ
റിയാദ്: സൗദിയില്‍ ഇതിനകം 16.8 ദശലക്ഷത്തിലധികം കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുവെന്നും ഇതിനകം വിതരണം ചെയ്ത കൊവിഡ് വാക്‌സിനുകളില്‍ 70% മുതിര്‍ന്നവര്‍ക്കാണെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി അറിയിച്ചു. വാക്‌സിനുകള്‍ കൊവിഡ് വൈറസിനെതിരെ ഫലപ്രദമെന്നും സൗദി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വാക്‌സിനുകള്‍ ആരോഗ്യ സംരക്ഷണത്തിന് അത്യന്താവശ്യമാണ്. സൗദിയിാെട്ടാകെ 587 സ്ഥലങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങളുണ്ട്. ഇതിലുടെ 16.8 ദശലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. വാക്‌സില്‍ വിതരണം ചെയ്തത് 70 ശതമാനവും പ്രായം കൂടിയവര്‍ക്കാണ്. വാക്‌സിനുകളുടെ സുരക്ഷയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇല്ലാതാക്കുവാനുള്ള ശ്രമം നടത്തുന്നുണ്ട്. വാക്‌സിനുകള്‍ കൊവിഡിനെതിരെ മികച്ച പരിരക്ഷ നല്‍കുന്നുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു.






