കെ എസ് ടി യു നിൽപ്പ് സമരം നടത്തി

കണ്ണൂർ: ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുക, നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ സ്കൂളിൽ ചേരാൻ അനുവദിക്കുക, ഓൺലൈൻ പഠനത്തിനവശ്യമായ സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പ് വരുത്തുക, കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിച്ചു ശമ്പളം നൽകുക തുടങ്ങിയ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ജില്ലാ ഭാരവാഹികൾ ഡി ഡി ഇ ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.

സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി മുനീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്. പ്രസിഡന്റ കെ വി ടി മുസ്തഫ, കെ മുജീബ് റഹ്‌മാൻ, കെ ടി സാജിദ്, പി ഹാമിദ്, എം എം ഹബീബ് റഹ്‌മാൻ, എൻ കെ റഫീഖ് ജില്ലാ സെക്രട്ടറി സിദ്ധീഖ് കൂടത്തിൽ സംസാരിച്ചു.