ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുളള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്നു

♠ ഹരിത പി.വി
തിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി 16 ശതമാനത്തില്‍ താഴെയുളള സ്ഥലങ്ങളില്‍ മാത്രമാണ് ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുളളത്. 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 300 പേര്‍ക്ക് പ്രവേശിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ നിലവിലെ നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഒരാഴ്ച്ച കൂടി തുടരും. കാരണം രോഗവ്യാപന തോതില്‍ കുറവ് വന്നെങ്കിലും പ്രതീക്ഷിച്ച വേഗം കൈവരാത്തതിനാലാണ് ഇത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ല്‍ താഴെയുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. ടിപിആര്‍ 16നും 24നും ഇടയിലുള്ള സ്ഥലത്ത് 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാനാണ് അനുമതി.






