യൂത്ത് കോൺഗ്രസ്റ്റ് ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മടം ഹെൽത്ത് സെന്റെറിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

തലശ്ശേരി: ധർമ്മടം പ്രാഥമിക ഹെൽത്ത് സെന്റെറിലെ മാലിന്യ ടാങ്ക് പൊട്ടി മലിനജലം പുറത്തേക്ക് ഒഴുക്കുകയും വാക്സിനെടുക്കാൻ വരുന്നവർക്കടക്കം മൂക്കൂ പൊത്തേണ്ട അവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്റ്റ് ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമ്മടം ഹെൽത്ത് സെന്റെറിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
യൂത്ത് കോൺഗ്രസ്സ് ധർമ്മടം നിയോജക മണ്ഡലം പ്രസിഡണ്ട് സനോജ് പലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ദിൽഷാദ് എം. വി അധ്യക്ഷത വഹിച്ചു.
പി.ടി സനൽ കുമാർ, അഡ്വക്കേറ്റ് പ്രകാശൻ , ഇഫ്നാസ് ഉമ്മലിൽ, എം. ബാലൻ, സിമി. എം.പി വിനീഷ് . കെ, ഷിനോജ്. സി.കെ തുടങ്ങിയവർ സംസാരിച്ചു.






