വിഷ്ണുവിൻറെ മാതാവ് സുലോചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ എട്ടരയോടെ സുചിത്ര പ്രഭാതഭക്ഷണം കഴിച്ച് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. പിന്നീട് ഒമ്പത് മണിയായിട്ടും കാണാത്തതിനെ തുടർന്ന് സുലോചന മുറിയുടെ വാതിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് അയൽക്കാരെ വിളിച്ചുവരുത്തി വാതിൽ തള്ളിത്തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
2021 മാർച്ച് 21-നായിരുന്നു സൈനികനായ വിഷ്ണുവും സുചിത്രയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.
വിവരമറിഞ്ഞ് വള്ളികുന്നം എസ്.എച്ച്.ഒ. മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും.







