നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് സൗദി ആഭ്യന്തര മന്ത്രാലയം

♠ ടി.ക്കെ

റിയാദ്: താമസ കുടിയേറ്റ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ച് സുരക്ഷാ അധികാരികള്‍ക്ക് വിവരം നല്‍കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം എല്ലാ പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

മക്ക, റിയാദ് പ്രവിശ്യകളില്‍ അനധികൃത താമസക്കാരെ ശ്രദ്ധയില്‍പെട്ടാല്‍ 911, മറ്റു പ്രദേശങ്ങളിലുള്ളവര്‍ 999 എന്നീ നമ്പറുകളിലാണ് വിവരങ്ങള്‍ കൈമാറേണ്ടത്. അനധികൃത താമസക്കാര്‍ക്കും അവര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കും കര്‍ശന ശിക്ഷാനടപടികളാണ് സൗദിയിലുള്ളത്. 15 വര്‍ഷം വരെ തടവും പരമാവധി 1 ദശലക്ഷം റിയാല്‍ പിഴയും ശിക്ഷയായി നല്‍കും. നിയമ ലംഘകര്‍ക്ക് സഹായം നല്‍കുന്നവരെയും ശിക്ഷിക്കും. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുക, അനധികൃത താമസക്കാര്‍ക്ക് ഗതാഗത സൗകര്യമൊരുക്കുക,

യാത്രാസൗക്യമൊരുക്കുക എന്നിവയെല്ലാം ശിക്ഷിക്കപ്പെടാന്‍ കാരണമാകും. വാഹനവും അഭയം നല്‍കുന്ന കേന്ദ്രങ്ങളും കണ്ടുകെട്ടും. നിയമ ലംഘകരെ കുറിച്ച് അവരുടെ ചെലവില്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും. രാജ്യത്തോടുള്ള അനാദരവും സുരക്ഷയെ തകര്‍ക്കലുമായാണ് ഇത്തരം നിയമലംഘനങ്ങളെ സൗദി അറേബ്യ കണക്കാക്കുന്നത്.