കെ.സുരേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികം തലശ്ശേരി ബ്ലോക്ക് കമ്മിറ്റി ആചരിച്ചു

തലശ്ശേരി: കെ. സുരേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികം തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. എല്‍ എസ് പ്രഭുമന്ദിരത്തില്‍ നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡണ്ട് എം പി അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയില്‍ കെ പി സി സി സെക്രട്ടറി വി എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.

അഡ്വ. സി ടി സജിത്ത്, എം പി അസൈനാര്‍, കെ ജയരാജന്‍, എ ഷര്‍മിള, എന്‍ മോഹനന്‍, ഉച്ചമ്മല്‍ ശശി, കെ പി രാഗിണി, കെ ഇ പവിത്ര രാജ്, ഇ വിജയകൃഷ്ണന്‍, ഒ ഹരിദാസ്, ടി രാമദാസ്, അഡ്വ. കെ സി രഘുനാഥ്, എന്നിവര്‍ സംസാരിച്ചു സുധീര്‍ ബാബു സ്വാഗതവും റാഫി ഹാജി നന്ദിയും പറഞ്ഞു.