29 വര്‍ഷത്തെ പ്രാസത്തിന് വിരാമം; സലാഹുദ്ദീന്‍ കരുനാഗപ്പള്ളിക്ക് റാക്ക കെഎംസിസി യാത്രയയപ്പ് നല്‍കി

അല്‍കോബാര്‍: സൗദി കിഴക്കന്‍ പ്രവിശ്യയിലെ റാക്കയിലെ മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവും ജീവ കാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ട്കാലം സജീവ സാന്നിധ്യമായിരുന്ന സലാഹുദ്ദീന്‍ കരുനാഗപ്പള്ളി പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു. കൊല്ലം ജില്ലയിലെ തൊടിയൂര്‍ സ്വദേശിയായ സലാഹുദ്ദീന്‍ റാക്ക തിജാരിയയില്‍ ബിബിസി പെയിന്റ് സെയില്‍സ് ഓഫീസര്‍ ആയിരുന്നു ജോലിചെയ്തിരുന്നത്.
റാക്ക ഏരിയാ കെഎംസിസിയുടെ നേതൃ നിരയിലുള്ള സലാഹുദ്ദീന് ഏരിയ കമ്മിറ്റി പ്രവര്‍ത്തകസമിതി യാത്രയപ്പ് നല്‍കി. ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഇക്ബാല്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ച യോഗം അല്‍ കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. റാക്ക ഏരിയ ആക്ടിംഗ് ജനറല്‍ സെക്രട്ടറി അനസ് പകര സ്വാഗത പ്രഭാഷണം നടത്തി.
ഹബീബ് പൊയില് തൊടി, നജീബ് ചീക്കിലോട്, ബീരാന്‍ ചേറൂര്‍, ഫൈസല്‍ വാണിയമ്പലം, ഷാനവാസ് ബേപ്പൂര്‍, നിസാര്‍ കരുനാഗപ്പള്ളി, ജമാല്‍ കുറ്റ്യാടി, ആഷിഖ് മണ്ണാര്‍ക്കാട്, റഷീദ് കരുനാഗപ്പള്ളി എന്നിവര്‍ യാത്രാ മംഗളം നേര്‍ന്നു. സലാഹുദ്ദീന്‍ കരുനാഗപ്പള്ളി യാക്രയപ്പിന് നന്ദി പറഞ്ഞ് മറുപടി പ്രസംഗം നടത്തി. റാക്ക കെഎംസിസിയുടെ സ്‌നേഹോപഹാരം ഇക്ബാല്‍ ആനമങ്ങാട് സലാഹുദ്ദീന് കൈമാറി.
ഫോട്ടോ: വീഡിയോ
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സലാഹുദ്ദീന്‍ കരുനാഗപ്പള്ളിക്ക് റാക്ക കെഎംസിസി യുടെ സ്‌നേഹോപഹാരം ഇക്ബാല്‍ ആനമങ്ങാട് കൈമാറുന്നു
വാര്‍ത്ത അയച്ചത്: സിറാജ് ആലുവ






