കെ. സുധാകരൻ എം. പിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

തലശ്ശേരി : കെ. പി. സി. സി. പ്രസിഡണ്ട് കെ. സുധാകരൻ എം. പിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാടപ്പീടികയിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിൽ കോടിയേരി മണ്ഡലം പ്രസിഡണ്ട് പി. ദിനേശൻ പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നിൽ സി. പി എമ്മാണെന്ന് ഭാരവാഹികൾ ആരോപിച്ചു.