കതിരൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കതിരൂർ: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി കതിരൂർ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലീം ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. പി.സി. ഉസ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. ദാവൂദ് കതിരൂർ, പി.ഹംസ, യൂസഫ് കോമത്ത്, പി.ഉമ്മർ, പി.സി.ഇസ്മയിൽ, പി.പി.മുഹമ്മദ് ഷാജിർ ,സലാം പൊന്ന്യം പ്രസംഗിച്ചു.