ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നിഷേധം: പാലക്കോട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

♠ ആന്‍സി വിനീഷ
പാലക്കോട്: കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്‌സ്ഥാന വ്യാപകമായി സംസ്ഥാന മുസ്‌ലിം ലീഗ് ആഹ്വാം ചെയ്ത പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കോട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
പാലക്കോട് ജംഗ്ഷനില്‍ സംഘടിപ്പിച്ച പതിഷേധ പരിപാടി എം എസ് എഫ് സംസ്ഥാ ഉപാദ്ധ്യക്ഷന്‍ ശജീര്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ സി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍ സി കെ. മൂസഹാജി, രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി കെ സി ഖാദര്‍, എസ്.ടിയു സംസ്ഥാന ഉപാധ്യക്ഷന്‍ വി യൂസുഫ്, കെ സി മുസ്ഥഫ, ഒ പി ഖാദര്‍, കെ സി സത്താര്‍, എ അഹമ്മദ്, മമ്മദ് കരമുട്ടം, എ അസ്‌ക്കര്‍, ടി കെ സക്കരിയ്യ, ടി പി സിദ്ദീഖ്, എം കെ കരീം തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.






