പന്ന്യന്നൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇരിപ്പ് സമരം നടത്തി

പന്ന്യന്നൂർ: കണ്ണൂർ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയവുമായി ബന്ധപ്പെട്ടു സർക്കാർ ധവളപത്രം ഇറക്കുക, സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കുക , സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് പന്ന്യന്നൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഇരിപ്പ് സമരം നടത്തി. മണ്ഡലം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി തഫ്ലിം മാണിയാട്ട് സമരം ഉൽഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ തിരുമ്മൽ അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ ചെമ്പാട്, റഹീം ചെമ്പാട്, നിങ്കിലേരി മുസ്തഫ, നിസാർ സഫ, റഫ്നാസ് പന്ന്യന്നൂർ, ലത്തീഫ് സഫ, റസൽ പന്ന്യന്നൂർ, നസീബ് എന്നിവർ സംബന്ധിച്ചു. തുടർന്ന് വില്ലേജ് ഓഫീസർ സലീമിന് നിവേദനം നൽകി.