കെ.സുധാകരൻ എം.പി, കെ പി സി സി പ്രസിഡണ്ടായി ചുമതലയേറ്റതിൽ ആഹ്ലാദം: കോൺഗ്രസ് കമ്മിറ്റികൾ മധുരം വിതരണം ചെയ്തു

തലശ്ശേരി: കെ.സുധാകരൻ എം.പി, കെ പി സി സി പ്രസിഡണ്ടായി ചുമതലയേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച്, തലശ്ശേരിയിൽ കോൺഗ്രസ് പ്രവർത്തകർ പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് ,മുകുന്ദ് ജംഗ്ഷൻ എന്നിവിടങ്ങളിൽ പടക്കം പൊട്ടിച്ചും, പായസം, മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു.

എം.പി.അരവിന്ദാക്ഷൻ, അഡ്വ.സി.ടി.സജിത്, വി.എൻ.ജയരാജ്, മണ്ണയാട് ബാലകൃഷ്ണൻ, കെ. ജയരാജൻ, കെ.ഇ.പവിത്ര രാജ്, എം.പി. സുധീർ ബാബു, എം.വി.സതീശൻ, പി.സുകുമാരൻ, എ.എം.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

തിരുവങ്ങാട്: കെ. സുധാകരൻ എം. പി , കെ പി സി സി പ്രസിഡണ്ടായി ചുമതലയേറ്റതിൽ തിരുവങ്ങാട് മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു.

ടെമ്പിൾ ഗെയിറ്റിൽ ഇ.വിജയകൃഷ്ണൻ, ടി.വി.ജഗദീശ്, റിയാസ് എന്നിവർ നേതൃത്വം നൽകി.
മഞ്ഞോടിയിൽ ഇ.വി ജയകൃഷ്ണൻ, കെ.ജിതേഷ്, കെ.രമേശൻ, എം.വി.ചന്ദ്രമോഹനൻ എന്നിവർ നേതൃത്വം നൽകി.

ഇല്ലത്ത് താഴയിൽ പി.വി.രാധാകൃഷ്ണൻ ,കെ.ശിവപ്രസാദ് ,പി.എൻ.സുരേഷ്, പി.വി.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കീഴന്തി മുക്കിൽ പി.ഒ.മുഹമ്മദ് റാഫി ഹാജി, റിജേഷ് എന്നിവർ നേതൃത്വം നൽകി.

എരഞ്ഞോളി: കെപിസിസി പ്രസിഡണ്ടായി ശ്രീ കെ സുധാകരൻ ചുമതല ഏറ്റെടുത്തതിൽ ആഹ്ലാദ പ്രകഠിപ്പിച്ചു കൊണ്ട് എരഞ്ഞോളി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ്‌ പ്രവർത്തകർ മധുരം. നൽകിയും. പടക്കം പൊട്ടിച്ചും ആഘോഷിച്ചു. അരങ്ങേറ്റുപറമ്പിൽ നടന്ന. ആഘോഷം കെപിസിസി സെക്രട്ടറി സജ്ജീവ് മാറോളി ഉൽഘടനം ചെയ്തു. സുശീൽ ചന്ദ്രോത് അധ്യക്ഷത. വഹിച്ചു. കെ ജി ഗിരീഷ്. എ മോഹനൻ മാറ്റർ. കെ ദിവാകരൻ . രാജീവൻ അച്ചിയാട്ടിൽ. ജിബിന വാസു. ജയ്ദീപ് ചത്തോത്. തുടങ്ങിയവർ സംബന്ധിച്ചു.