“ലഹരിക്കെതിരെ അനുഭവക്കുറിപ്പ്‌ മത്സരം”

മലബാര്‍ കാൻസര്‍ സെന്റര്‍, കണ്ണൂര്‍ ഡിസ്ട്രിക്ട് കാൻസർ കൺട്രോള്‍ കൺസോർഷ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ലഹരിക്കെതിരെ അനുഭവക്കുറിപ്പ്‌ മത്സരം” നടത്തുന്നു.

സമൂഹത്തെയാകെ കാർന്നു തിന്നുന്ന മാരക വിപത്തുകളായ പുകയിലയുടേയും ലഹരിയുടേയും ഉപയോഗവുമായി ബന്ധപ്പെട്ട് തങ്ങൾ കണ്ടതോ കേട്ടതോ ശ്രദ്ധയിൽപ്പെട്ടതോ ആയ ഏതെങ്കിലും സംഭവത്തെക്കുറിച്ച്‌ മത്സരാർത്ഥികൾ രണ്ടു പേജിൽ കവിയാത്ത ഒരു അനുഭവക്കുറിപ്പ്‌ തയ്യാറാക്കി, 9447356578 എന്ന വാട്‌സാപ്പ്‌ നമ്പറിൽ ജൂൺ 18 ന് വൈകു. 6.00 മണിക്ക് മുമ്പായി അയക്കേണ്ടതാണ്.

ലഹരി ഉപയോഗത്തിന്റെ തിക്തഫലങ്ങളെ പറ്റി സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടി വിദ്യാർത്ഥികൾക്കും , പൊതുജനങ്ങൾക്കുമായി രണ്ടു വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

ജൂൺ 18 വെള്ളിയാഴ്ച രാവിലെ 10.30 ന് നടക്കുന്ന വെർച്വൽ മീറ്റിങ്ങ് സുബേദാർ പി.വി. മനേഷ്, ശൗര്യചക്ര ഉദ്ഘാടനം നിർവ്വഹിക്കുന്നു. ജില്ലാ കുടുംബശ്രീ ഡിഎംസി ഡോ.സൂർജിത്ത്, സംസ്ഥാന മദ്യനിരോധന മഹിളാ വേദി പ്രസിഡണ്ട് അഡ്വ. സുജാത വർമ്മ എന്നിവർ പങ്കെടുക്കുന്നു. ചൊവ്വാഴ്ച നടന്ന ഏകപാത്ര നാടക മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ നാടക നടൻ സുശീൽ തിരുവങ്ങാട് നിർവ്വഹിച്ചു. ഗണേഷ് മഞ്ചേരി ബോധവൽക്കരണ ക്ലാസ് നടത്തി. ഡോ. അബ്ദുറഹിമാൻ കൊളത്തായി അദ്ധ്യക്ഷത വഹിക്കുകയും ഡോ. സതീശൻ ബാലസുബ്രഹ്മണ്യം ആമുഖഭാഷണം നടത്തുകയും ചെയ്തു. കെ.എം ചന്ദ്രൻ സ്വാഗതവും അഡ്വ. വി.ടി. ഷീല നന്ദിയും പറഞ്ഞു. പി. നാരായണൻ, പി.കെ. സുരേഷ്, മേജർ പി.ഗോവിന്ദൻ എന്നിവർ സംസാരിച്ചു.