സൗദിയില്‍ കൊല്ലം ഇത്തിക്കര സ്വദേശി കുത്തേറ്റു മരിച്ചു

അല്‍ ഹസ: സൗദിയിലെ അല്‍ഹസയില്‍ കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ (35) കുത്തേറ്റു മരിച്ചു. ഇവിടെ പാല്‍ വിതരണ കമ്പനിയില്‍ വാന്‍ സെയില്‍സ് മാനായി ജോലിചെയ്തുവരികയായിരുന്നു.
കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയുമായി സനല്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അല്‍ ഹസ ശഅബയിലെ റോഡരികില്‍ ഉച്ചയോടെയാണ് കുത്തേറ്റത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം അല്‍ ഹസ മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കുകളുമായി ഘാന സ്വദേശി ആശുപത്രിയിലാണ്.






