പ്രോട്ടോകോള്‍ അനുസരിച്ച് പള്ളികള്‍ തുറക്കാന്‍ അനുവധിക്കണം: പ്രതിഷേധ സംഗമത്തിൽ ഭാഗമായി പാലക്കോട് മദ്രസ്സ മുഅല്ലിം, മാനേജ്‌മെറ് കമ്മിറ്റി

പാലക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് സംസ്ഥ കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഹ്വാനപ്രകാരം ഇന്ന് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി പാലക്കോട് ഖിദ്മത്തുല്‍ ഇസ്‌ലാം മദ്രസ്സ മുഅല്ലിം, മാജേ്‌മെറ് കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.

കൊവിഡ് പ്രോട്ടോകോള്‍ മാനദണ്ഡം അനുസരിച്ച് അകലം പാലിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കുക, ആരാധാ സ്വാതന്ത്രം ഹനിക്കരുത് എന്ന ക്‌ളക്കാര്‍ഡുമായാണ് പ്രതിഷേധത്തില്‍ ഭാഗവാക്കായത്.

സദര്‍ മുഅല്ലിം അബ്ദുള്‍ ലത്തീഫ് യമാനി, അസിസ്റ്റന്റ് സദര്‍ മുഅല്ലിം ഉവൈസ് മൗലവി കെ, മഹല്ല് കമ്മിറ്റി സെക്രട്ടറി കെ.സി മുസ്ഥഫ, മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി അഷ്‌റഫ്, മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ സത്താര്‍ കെ.സി, അഹമ്മദ് എ, മഹല്ല് കമ്മിറ്റി മെമ്പര്‍മാരായ കെ.സി. കാദര്‍, മജീദ് കെ, എ. അസ്‌ക്കര്‍, ബഷീര്‍ മൗലവി, മാഇന്‍ ഹാജി, അബ്ദുറഹിമാന്‍ വി.വി, ഹംസ ഒ.ക്കെ,  ജാഫറലി പാലക്കോട് (മഹല്ല് നിവാസികള്‍) തുടങ്ങിയവര്‍ പ്രതിഷേധം പങ്കെടുത്തു.

സമസ്ത ഉള്‍പ്പടെയുള്ള മുസ്‌ലിം സംഘടനകള്‍ ഒരുമിച്ചു ആവശ്യപ്പെട്ടിട്ടും അതിനോട് മുഖം തിരിച്ച സര്‍ക്കാര്‍ ആരാധനാലയങ്ങളുടെ വിഷയത്തില്‍ എടുത്ത തീരുമാനം പുനശ്ശപരിശോധിച്ചു പ്രോട്ടോകോള്‍ അനുസരിച്ച് പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.