24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 62,224 കോവിഡ് കേസുകൾ, 2542 മരണവും

ന്യൂഡൽഹിഃ രാജ്യത്ത് ആശ്വാസമായി പ്രതിദിന കോവിഡ് കേസുകൾ കുത്തന്നെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2542 മരണവും സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 1,07,628 ആയി.

രാജ്യത്ത് 26,19,72,014 പേർക്കാണ് ഇതിനോടകം കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,96,33,105 ആയി ഉയർന്നു . അതുപോലെതന്നെ മരണ സംഖ്യ 3,79,573 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,83,88,100.നിലവിൽ ചികിത്സയിൽ ഉള്ളത് 8,65,432 പേരാണ്.