വാണിയമ്പലം യൂത്ത് കെയറിന് ഒ ഐ സി സിയുടെ കൈതാങ്ങ്

വാണിയമ്പലം: ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യുവജനതക്ക് മാതൃകകള്‍ തീര്‍ത്ത വാണിയമ്പലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് പ്രതിസന്ധി കാലത്ത് നാടിന് താങ്ങായും തണലുമായി എന്നും കൂടെ നില്‍ക്കുന്ന ഒ ഐ സി സി ജിദ്ദ – വണ്ടൂര്‍ കമ്മിറ്റിയുടെ ‘സ്‌നേഹ സഹായി’ എന്ന പദ്ധതിയിലൂടെ മെഡിക്കല്‍ കിറ്റ് കൈമാറി.
ഓക്‌സിമീറ്റര്‍, ഇന്‍ഹേലര്‍, പി പി ഇ കിറ്റ് എന്നിവ അടങ്ങിയ കിറ്റ് ഒ ഐ സി സി ജിദ്ദ പ്രസിഡന്റ് കെ ടി എ മുനീര്‍ ടൗണ്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി പി ഹാരിസിന് കൈമാറി ഉല്‍ഘാനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി പി ടി ജബീബ് സുക്കൈര്‍, മണ്ഡലം സെക്രട്ടറി വി എം നാണി, പാപ്പറ്റ ബാബു, നൗഫല്‍ പാറക്കുളം, ജലീല്‍ പാറഞ്ചേരി, സലീം കൂട്ടിരി, റിന്‍ഷാദ് എം, നുഫൈല്‍ ടി, ആഷിഫ് കെ, സുജിത്ത്, ജഷീര്‍ പി എന്നിവര്‍ പങ്കെടുത്തു.






