വൈറ്റ് ഗാർഡിന് കെ എസ് ടി യു ഫോഗിംഗ് മെഷീൻ നല്കി

തലശ്ശേരി: കെ എസ് ടി യു തലശ്ശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി മണ്ഡലം വൈറ്റ്ഗാർഡ് കമ്മിറ്റിക്ക് ഫോഗിങ്ങ് മെഷീൻ, ഫോഗ് ഓയൽ എന്നിവ നൽകി. പി  ഇസ്മയിൽ മാസ്റ്റരുടെ അധ്യക്ഷതയിൽ കെ എസ്‌ ടി യു സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി മണ്ഡലം വൈറ്റ്ഗാർഡ് ക്യാപ്റ്റൻ അഫ്സൽ മട്ടാമ്പ്രത്തിന് കൈമാറി. തസ്ലിം ചേറ്റംകുന്ന്, റഷീദ് തലായി, എൻ പി മുഹമ്മദ് അഷറഫ് മാസ്റ്റർ, എം കുഞ്ഞിമൊയ്തു മാസ്റ്റർ, ഫൈസൽ പുനത്തിൽ പ്രസംഗിച്ചു. തഫ്ലിം മാണിയാട്ട് സ്വാഗതവും ഫർദീൻ നന്ദിയും പറഞ്ഞു.