സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7719 പേരില്‍

♠ ഹരിത പി.വി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേരില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിനികെ 161 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 11,342 ആയി.
സാമ്പിള്‍ പരിശോദന 68,573, ടെസ്റ്റ് പോസിറ്റിവിറ്റി 11.26, മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 12.7 ശതമാനം, രോഗമുക്തി 16,743, ഇതുവരെ മൊത്തം രോഗമുക്തി .26,10,368, നിലവില്‍ ചികിത്സയിലുള്ളത് 1,13,817.
തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് വിവിധ ജില്ലകളില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗവ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ട്. നിലവിലെ ലോക്ക്ഡൗണ്‍ 16 വരെ തുടരും.






