പോസ്റ്റ് ഓഫീസ് മാറ്റുന്നതിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി

തലശ്ശേരി: ചാലിൽ പോസ്റ്റ് ഓഫീസ് മട്ടന്നൂർ എയർപോട്ടിലേക്ക് മാറ്റുന്നതിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡോൾഫിറോഡ് റിക്സ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജന. സെക്രട്ടറി അഡ്വ. സി ടി സജിത് ഉത്ഘാടനം ചെയ്തു. ഇ. വിജയകൃഷ്ണൻ, അനസ് ചാലിൽ, എം.നസീർ, പ്രശാന്ത് എന്നിവർ സംസാരിച്ചു.






