പ്രതിഷേധ സമരം സംഘടിപ്പിച്ചു

രാജ്യത്ത് ഇന്ധന വില കുതിച്ച് ഉയരുമ്പോൾ, കേന്ദ്ര പെട്രോളിയം മന്ത്രി ജനങ്ങളെ നോക്കി പരിഹസിക്കുകയാണെന്ന് കെ പി സി സി ജന. സെക്രട്ടറി വി. എ. നാരായണൻ പ്രസ്താവിച്ചു.
ഇന്ധന വിലവർദ്ധനവിന് എതിരെ മഹിളാ കോൺഗ്രസ്, തലശ്ശേരിയിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എ. ഷർമ്മിള അദ്ധ്യക്ഷത വഹിച്ചു. എം. പി. അരവിന്ദാക്ഷൻ, കെ. ലതിക, അജിത സുരേന്ദ്രൻ, രാഗിണി കെ. പി, പ്രമീള വി. പി, ഹൈമ. എസ്, പി. വി. രാധാകൃഷ്ണൻ, ഉച്ചുമ്മൽ ശശി, കെ. ഇ. പവിത്ര രാജ്, പി.സുകുമാരൻ എന്നിവർ സംസാരിച്ചു.






