കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഭാഗവാക്കായി മലപ്പുറം ജില്ലക്കാരായ ജിദ്ദയിലെ ബിസിനസ്സ് സംരംഭകരും

ജിദ്ദ: കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഭാഗവാക്കായി മലപ്പുറം ജില്ലക്കാരായ ജിദ്ദയിലെ ബിസിനസ്സ് സംരംഭകരും. കൊവിഡ് രണ്ടാം രോഗവ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭാഗമായത് ജിദ്ദയിലെ മലയാളി ബിസിനസ് ഗ്രൂപ്പായ പി. ടി ഗ്രൂപ്പ് ഉടമകളായ മങ്കട സ്വദേശികളാണ.് 20 ലക്ഷം രൂപയുടെ ഓക്‌സിജന്‍ സിലിണ്ടറാണ് ഇവര്‍ സംഭാവന നല്‍കിയത്.

മങ്കട പള്ളിയാലില്‍ തൊടിയിലെ അബൂബക്കര്‍ ഹാജിയുടെ മക്കളായ മജീദ്, ഇര്‍ഷാദ്, അന്‍വര്‍, സലാം എന്നിവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മലപ്പുറം ജില്ലാ ഭരണകൂടുത്തിന് കൈമാറി. ഏഴ് ക്യൂബെക്കിന്റെ 42.2 ലിറ്റര്‍ ശേഷിയുള്ള 62 സിലിണ്ടറുകള്‍ മുബൈയില്‍നിന്നാണ് അടിയന്തിരമായി ഇവര്‍ നാട്ടില്‍ എത്തിച്ചത്. ഏകദേശം 20,06,400 രുപയാണ് ചിലവ് വന്നത്.






