കണ്ണൂര്‍ പയ്യാമ്പലം സ്മശാനത്തിലെ മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി

കണ്ണൂര്‍: പയ്യാമ്പലം സ്മശാനത്തില്‍ നിന്നുള്ള എല്ലിന്‍ കഷ്ണങ്ങള്‍ അടങ്ങിയ മൃതദേഹാവശിഷ്ടങ്ങള്‍ ബീച്ചില്‍ തള്ളി. ബീച്ചില്‍ കുഴിയെടുത്താണ് മൃതദേഹ അവശിഷ്ടങ്ങള്‍ തള്ളിയത്.

കോര്‍പറേഷന്റെ അനധികൃത ഇടപെടലിനെതിരെ ഡിടിപിസി നിയമനടപടിക്കൊരുങ്ങുകയാണ്. ഡിടിപിസിയുടെ അധീനതയില്‍ ഉള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങളിട്ടത്.

എന്നാല്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നാണ് കോര്‍പറേഷന്‍ നല്‍കുന്ന വിശദീകരണം. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മേയര്‍ പ്രതികരിച്ചു.