കേരളത്തില്‍ കോവിഡ് കേസുകള്‍ കൂറയുന്നു. ഇന്ന് 206 മരണം

♠ ഹരിത പി.വി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേരില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള രോഗബാധിതരുടെ കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 206 മരണങ്ങളാണ് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,181 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.