ഉപയോഗിക്കാത്ത വിസിറ്റിംഗ് വിസ പുതുക്കി നല്‍കുമെന്ന് സൗദി അറേബ്യ

ജിദ്ദ: കൊറോണ വൈറസ് രോഗം മൂലം ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കാരണം 20 രാജ്യങ്ങളിലുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുവാന്‍ സാധിച്ചിരുന്നില്ല. അത്തരക്കാരുടെ കാലഹരണപ്പെട്ട സന്ദര്‍ശക വിസയാണ് പുതുക്കി നല്‍കുക. ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ സന്ദര്‍ശക വിസകളുടെ സാധുത വര്‍ദ്ധിപ്പിക്കാന്‍ ഇ-സേവനം ആരംഭിച്ചിട്ടുണ്ട്. ഇ-സേവനം വഴി സന്ദര്‍ശക വിസ കാലാവധി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ച് വിസകാ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. വിദേശകാര്യമന്ത്രാലയം ഇന്‍ജാസിറ്റ് വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.