പെട്രോൾ ഡീസൽ വില വർധന: വിവിധ കോൺഗ്രസ് കമ്മിറ്റികൾ നിൽപ്പു സമരം നടത്തി

തലശ്ശേരി: അനിയന്ത്രിത ‘ഇന്ധന വിലവർദ്ധനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തലശ്ശേരി ടൗൺ മണ്ഡലം പുതിയ ബസ് സ്റ്റാൻ്റിലെ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. വില നിയന്ത്രിക്കാത്ത കേന്ദ്ര സർക്കാർ, നികുതി ഇളവ് നൽകാത്ത കേരള സർക്കാർ, എന്നിവക്ക് എതിരെ ജന രോഷം ഉയർന്നത് കോൺഗ്രസ്സ് ഏറ്റെടുത്തു അഖിലേന്ത്യ തലത്തിൽ സമരം നടത്തുകയായിരുന്നു.
ഡി സി സി സെക്രട്ടറി അഡ്വ: സി ടി സജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ സി രഘുനാഥ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി സി പ്രത്യൂഷ്, മുൻ നഗരസഭാംഗം പി എം പത്മജ, സൂരജ്. എം കെ, ഗിരീഷ് കെ പി, ജിത്തു ആർ നാഥ്. ജിജേഷ് ശിവാനന്ദൻ, പ്രമീള പി, ഇ വിജയകൃഷ്ണൻ, റാഫി ഹാജി പി ഒ , മോബിൻ എം എസ്, ബിജേഷ് മണ്ണയാട്, എന്നിവർ നേതൃത്വം കൊടുത്തു.
പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പന്ന്യനുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചമ്പാട് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ നിൽപ് സമരം കോടിയേരി ബ്ലോക്ക് പ്രഡിഡന്റ് വി സി പ്രസാദ് ഉൽഘാടനം ചെയുന്നു. ടി പി പ്രേമനാഥ് അധ്യക്ഷത വഹിച്ചു. കെ ശശിധരൻ, ദിനേശൻ പചോൾ, പവിത്രൻ പ്രസംഗിച്ചു
തിരുവങ്ങാട്: പെട്രോൾ-ഡീസൽ – പാചക വാതക വിലവർദ്ധനവിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളയ്ക്കെതിരെ തലശ്ശേരി തിരുവങ്ങാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പുതിയ ബസ്റ്റാന്റ്പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ സമരം നടത്തി. കെ പി സി സി സെക്രട്ടറി വി എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എം പി അരവിന്ദാക്ഷൻ, കെ ജയരാജൻ. ഷർമ്മിള എം പി, സതീശൻ, അനസ് ചാലിൽ, ഡോൾഫിറോഡ്രിക്സ് എന്നിവർ സംസാരിച്ചു. നസീർ, പ്രശാന്ത് കൈവട്ടം. റിയാസ്. പി ഇമ്രാൻ എന്നിവർ നേതൃത്വം നൽകി.
പന്ന്യന്നൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ധനവില വർധനയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെ ചമ്പാട് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ നിൽപ്പു സമരം കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി സി പ്രസാദ് ഉദ്ഘടാനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇന്ധനവിലയിൽ വസൂലാക്കുന്ന കൊള്ള നികുതി പിൻവലിച്ച് സാധാരണജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി പി പ്രേമനാഥൻ ആദ്യക്ഷതവഹിച്ചു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ ശശിധരൻ, ദിനേശ് പച്ചോൾ, കെ പവിത്രൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രബാബു കെ, വി പി മോഹനൻ, പി രാജൻ, എം കെ പ്രേമൻ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
ധർമ്മടം: ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് ധർമടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി പെട്രോൾ പമ്പിനു മുന്നിൽ ” ടാക്സ് പേ ബാക്ക് ”
സമരം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ കമൽജിത്ത് ഉല്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സനോജ്പലേരി അദ്ധ്യക്ഷ്യത വഹിച്ചു. രജിനേഷ് പലേരി, ദിൽഷാദ് എം.വി, ജിമേഷ് സി, ധനരാജ് കെ, ഷൈജ കെ, ധന്യ കിളയിൽ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഒരു ലിറ്റർ പെട്രോളിന്റെ തുകയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ എടുക്കുന്ന ടാക്സ് തുക അറുപത്തിമൂന്നു രൂപ പത്തോളം പേർക്ക് നല്കി പ്രതിഷേധം സംഘടിപ്പിച്ചു.
പാറാൽ: പാറൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറാൽ പെട്രോൾ പമ്പിനു മുൻപിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് സമരം സംഘടിപ്പിച്ചു. കെ പി സി സി നിർവാഹകസമിതി അംഗം വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സന്ദീപ് കോടിയേരി അധ്യക്ഷത വഹിച്ചു. വി ദിവാകരൻ മാസ്റ്റർ, പി ചന്ദ്രൻ, കെ രാജൻബാബു, എം ബാലൻ, കെ എസ് സതീശൻ, വൈശാഖ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പന്യന്നൂർ: പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പന്ന്യനുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചമ്പാട് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ നിൽപ് സമരം കോടിയേരി ബ്ലോക്ക് പ്രഡിഡന്റ് വി സി പ്രസാദ് ഉത്ഘാടനം ചെയ്തു. ടി പി പ്രേമനാഥ് അധ്യക്ഷത വഹിച്ചു. കെ ശശിധരൻ ദിനേശൻ പചോൾ പവിത്രൻ പ്രസംഗിച്ചു
കടവത്തൂർ: പെട്രോൾ – ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലിക്കണ്ടി പെട്രോൾ പമ്പിന് മുന്നിൽ നടന്ന നിൽപു സമരം DCC ജനറൽ സെക്രട്ടരി കെ പി സാജു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വി പി കുമാരൻ അധ്യക്ഷം വഹിച്ചു. പി കൃഷ്ണൻ, ഇ കെ പവിത്രൻ, സി എൻ പവിത്രൻ, സി കെ മഹമൂദ്, പി കെ സുരേന്ദ്രൻ, AP ഫൈസൽ, സുബൈർ എൻ കെ അശോകൻ എന്നിവർ പ്രസംഗിച്ചു.
ചമ്പാട്; പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇന്ധനവില വർധനയിൽ കേന്ദ്രസംസ്ഥാനസർക്കാരുകളുടെ നികുതി ഭീകരതക്കെതിരെ ചമ്പാട് പോസ്റ്റാഫീസിനുമുന്നിൽ നടത്തിയ നിൽപ്പു സമരം കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി സി പ്രസാദ് ഉദ്ഘടാനം ചെയ്തു കേന്ദ്രസംസ്ഥാന സർക്കാറുകൾ ഇന്ധനവിലയിൽ വസൂലാക്കുന്ന കൊള്ള നികുതി പിൻവലിച്ച് സാധാരണജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി പി പ്രേമനാഥൻ ആദ്യക്ഷതവഹിച്ചു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ ശശിധരൻ, ദിനേശ് പച്ചോൾ, കെ പവിത്രൻ എന്നിവർ പ്രസംഗിച്ചു. ചന്ദ്രബാബു കെ, വി പി മോഹനൻ, പി രാജൻ, എം കെ പ്രേമൻ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.






