കെ എസ് ടി യു കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

തലശ്ശേരി: കെ. എസ്  ടി  യു കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമായി കോവിഡ് മഹാമാരിയെ നേരിടാൻ അധ്യാപകരും. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തലശ്ശേരി സൗത്ത് സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കരുതൽ സ്പർശം പദ്ധതിയുടെ സബ് ജില്ലാതല ഉദ്ഘാടനം കെ എസ് ടി യു സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു.

എൻ  അബ്ദുൽ അലി അധ്യക്ഷത വഹിച്ചു. പി ഇസ്മയിൽ, തഫ്ലിം മാണിയാട്ട്, അബ്ദുൽ നാസിഫ് എം ജെ  എൻ  പി  മുഹമ്മദ് അഷ്റഫ്, ടി  പി  അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.

തലശ്ശേരി ജനറൽ ആശുപത്രി, ന്യൂമാഹി പ്രാഥമികാരോഗ്യകേന്ദ്രം, കൊളശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം, സി എച്ച് സെന്റർ എന്നീ സ്ഥലങ്ങളിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി.

ജനറൽ ആശുപത്രി സൂപ്രണ്ടിന് സംസ്ഥാന ട്രഷറർ ബഷീർ ചെറിയാണ്ടി, സി എച്ച് സെൻററിന് കെ എസ് ടി യു  ജില്ലാ വൈസ് പ്രസിഡന്റ് പി  ഇസ്മായിൽ മാസ്റ്റർ, കൊളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സബ് ജില്ലാ പ്രസിഡണ്ട് എൻ  അബ്ദുൽ അലി, ന്യൂമാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സബ് ജില്ലാ സെക്രട്ടറി എം  ജെ.അബ്ദുൽ നാസിഫ് എന്നിവർ കോവിഡ് പ്രതിരോധ വസ്തുക്കൾ കൈമാറി.