യൂത്ത് കോൺഗ്രസ് പെട്രോൾ പമ്പിൽ ടാക്സ് പെയ് ബാക്ക് സമരം നടത്തി

തലശ്ശേരി: ഇന്ധന വിലയിലെ കേന്ദ്ര-സംസ്ഥാന നികുതി ഭീകരകയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം. യൂത്ത് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി. നാരങ്ങ പുറം പെട്രോൾ പമ്പിൽ ടാക്സ് പെയ് ബാക്ക് സമരം നടത്തി.

ജില്ലാ ജനറൽ സെക്രട്ടറി .പി ഇമ്രാൻ ഉദ്ഘാടനം ചെയ്തു. ഇന്ധനം നിറക്കാൻ പമ്പിലെത്തിയ ജനങ്ങളോട് സർക്കാരിലേക്ക് അടക്കുന്ന ഭീകര നികുതിയെക്കുറിച്ച് യൂത്ത് കോൺഗ്രസ്
വിശദീകരിച്ചു.
പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസി. അക്ഷയ് ചൊക്ലി, അധ്യക്ഷത വഹിച്ചു. ചിന്മയ്, പ്രത്യുഷ് , സുബീഷ്, മഞ്ചുനാഥ് എന്നിവർ പ്രസംഗിച്ചു. വൈശാഖ്, രാംഗീത്, അർജുൻ എന്നിവർ നേതൃത്വം നൽകി.






