സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് രോഗികള്‍ 14,424, മരണം: 194

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 ബാധിച്ചത് 14,424 പേര്‍ക്കാണ്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍ 2030, തൊട്ടടുത്ത് കൊല്ലം ജില്ലയില്‍ 1605, മലപ്പുറത്ത് 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ജില്ലാടിസ്ഥാനത്തിലുള്ള കൊവിഡ് ബാധിതര്‍.
24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 13.45. കോവിഡ്-19 മൂലം 24 മണിക്കൂറിനുള്ളില്‍ 194 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ 109 പേര്‍ അന്യസംസ്ഥാനത്തുനിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ 13,535 പേര്‍ക്ക് രോഗം ബാധിച്ചു.






