ധർണ നടത്തി 

തലശേരി: ഇന്ധന വില വർധനവ് തടയുക, ഓട്ടൊ ടാക്സി 15 വർഷത്തെ നിബന്ധന എടുത്തുമാറ്റുക, പട്ടിണിയിലായ മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ തലശേരിയിൽ  കേന്ദ്ര ഗവ. ഓഫിസിനു മുന്നിൽ ധർണ നടത്തി. ടി.പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ്.ടി ജയ്സൺ അധ്യക്ഷനായി. കെ.പി സമീർ നേതൃത്വം നൽകി.