ബസുടമകൾ പ്രതിഷേധിക്കും

തലശേരി: ഇന്ധന വിലയിൽ പ്രതിഷേധിച്ച് ബസുടമകളുടെ നേതൃത്വത്തിൽ 12 ന് വൈകിട്ട് നാലിന് വീട്ടുമുറ്റത്ത് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതിയിൽ കുറവ് വരുത്തുക, എണ്ണ കമ്പനികളുടെ ഇന്ധന കൊള്ള അവസാനിപ്പിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് പ്രതിഷേധം. 2021 ൽ കൊവിഡ് ആരംഭിക്കുന്ന സമയത്ത് ഒരു ലിറ്റർ ഡീസലിനു 61 രൂപയുള്ളപ്പോൾ ഇന്ന് 93 രൂപയാണ്. ജനങ്ങൾ വിറങ്ങലച്ച് നിൽക്കുമ്പോഴാണു കൊള്ള. ശക്തമായ പ്രതിഷേധത്തിൽ എല്ലാവരും കുടുംബസമേതം പങ്കെടുക്കണമെന്ന് തലശേരി പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ വേലായുധനും, ജനറൽ സെക്രട്ടറി കെ ഗംഗാധരൻ പറഞ്ഞു.






