പുതിയ പ്രതിപക്ഷ നേതാവിനേയും കെ പി സി സി പ്രസിഡന്റിനെയും തിരഞ്ഞെടുത്തതിൽ ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രവർത്തകർ സന്തോഷം പങ്കുവെച്ചു

ഖത്തർ : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെയും കെ. പി. സി. സി പ്രസിഡന്റായി കെ സുധാകരനെയും തിരഞ്ഞെടുത്തതിൽ സന്തോഷം പങ്കുവെച്ചു കൊണ്ട് ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു.
ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ പ്രിസിഡന്റ് അഷ്‌റഫ് കോഴിക്കോട് ഉദ്ഘാഘാടനം ചെയ്തു.
ഹൈക്കമാന്റിന്റെ പുതിയ തീരുമാനം കോൺഗ്രസ്സ് പാർട്ടിക്ക് പുത്തൻ ഉണർവേകുന്നതിനും യുവതലമുറയെ കർമ്മനിരതരാക്കുന്നതിനും ഉപകരിക്കുമെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു.
പ്രശോബ് നമ്പ്യാർ ,അമീൻ അരോമ , ആരിഫ് , ശിവാന്ദൻ , വിഷ്ണു ,ഷമീർ, ഹാഫിൽ അമീർ തുടങ്ങിയവർ സംസാരിച്ചു.





