കോണ്‍ഗ്രസ്സ് രാഷ്ട്രീയ പഠന സ്‌കൂളുകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംഘടനാതലത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയപഠനമില്ലെന്നും എന്നാല്‍ ജനത്തിന് വേണ്ടത് ജീവിതവുമായി ബ്ധമുള്ള രാഷ്ട്രീയമാണെന്നും ഒരു സ്വകാര്യ ന്യൂസ് ചാനല്‍ സംഘടിപ്പിച്ച ക്ലബ് ഹൗസ് ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങുമെന്നും കെ സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ പഠന സ്‌കൂളുകള്‍ തുടങ്ങുവാനായി കൊച്ചിയിലും കോഴിക്കോട്ടും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മേഖലകളിലായാണ് രാഷ്ട്രീയ പഠന സ്‌കൂളുകള്‍ തുടങ്ങുക. മറ്റൊരു സ്ഥലം കൂടി കണ്ടെത്തും. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് നുണപ്രചാരം നടക്കുന്നുണ്ട്. ഏറെ നാളായി സിപിഎം തനിക്കെതിരെ ഇത്തരം പ്രചരണം നടത്തുന്നുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.