രണ്ടാംഘട്ട വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുക കൂടുതല്‍ വാക്‌സിന്‍ ലഭ്യമാകുമ്പോള്‍

ജിദ്ദ: കൂടുതല്‍ വാക്‌സിന്‍ സ്‌റ്റോക്കുണ്ടാകുമ്പോള്‍ രണ്ടാംഘട്ട വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഅ പറഞ്ഞു. നല്ല ഫതപ്രാപ്തിയുള്ള ഏറെ ഫലപ്രപ്തിയുള്ള വാക്‌സിനുകളാണ് സൗദി അറേബ്യ നല്‍കുന്നത്. ഇതിനകം 14 ദശലക്ഷം പേരാണ് ഒന്നാം ഘട്ട വാക്‌സിന്‍ സ്വീകരിച്ചത്.

ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കാണ് വാക്‌സിനേഷന്റെ ആദ്യ ഡോസ് നല്‍കാനാണ് സൗദി അറേബ്യയുടെ ലക്ഷ്യം. അതേസമയം രണ്ടാംഘട്ട വാക്‌സ് വിതരണത്തിന് താമസം നേരിടും. ഇക്കാര്യം ഏപ്രീല്‍ 10 ന് അറിയിച്ചിരുന്നു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാംഘട്ട ഡോസ് ആദ്യം ലഭ്യമാകുക.