കെ എസ് എസ് പി എ തലശ്ശേരി ഗവ. ജനറൽ ആശുപത്രിക്കുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി

തലശ്ശേരി : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
കോവിഡ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവനയായി നൽകുന്നതിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി ഗവ. ജനറൽ ആശുപത്രിക്കുള്ള ഓക്സിജൻ കോൺസെൻട്രേറ്റർ കെ മുരളീധരൻ എം പി ആശുപത്രിക്ക് കൈമാറി.
ആശുപത്രി സൂപ്രണ്ട് ഡോ: ആശാദേവി ഏറ്റുവാങ്ങി. ചടങ്ങിൽ ആർ എം ഒ ഡോ: ജിതിൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ, ഡി സി സി സെക്രട്ടറി അഡ്വ. സി ടി.സജിത്ത്, കെ എസ് എസ് പി എ നേതാക്കളായ പി വി ബാലകൃഷ്ണൻ, കെ എം പവിത്രൻ മാസ്റ്റർ, പി എൻ പങ്കജാക്ഷൻ മാസ്റ്റർ, കെ ഹരീന്ദ്രനാഥൻ മാസ്റ്റർ, വി വി രാജീവ് കുമാർ, സി ഒ ടി ഹാഷിം, പി വി രാധാകൃഷ്ണൻ, പി വി വത്സലൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.






