ഒരേ ദിവസം ഇരട്ടക്കിരീടം: അഭിമാന നേട്ടവുമായി ഉമ്മയും മകളും

തലശ്ശേരി: കടവത്തൂർ ദാറുസ്സലാമിൽ വിജയങ്ങൾ പുത്തരിയല്ല. വീട്ടിലെ ഷെൽഫിൽ നിറഞ്ഞുനിൽക്കുന്ന 250ലധികം ട്രോഫികൾ ഇതിനു സാക്ഷിയാണ്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും വിജയം നേടിയ നിദാ റമീസിന് വീണ്ടും സംസ്ഥാനതലത്തിൽ അംഗീകാരം. കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ഡോക്യുമെൻററി, ക്വിസ് മത്സരങ്ങളിൽ സംസ്ഥാന ജേതാവായി ഇരട്ട കിരീടം.
ഉമ്മ കെ എം സുലൈഖയ്ക്കും കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ഡോക്യുമെൻററി മത്സരത്തിലും മിഫ്താഹ് ഖുർആൻ ക്വിസ്സ് മത്സരത്തിലും സംസ്ഥാന തലത്തിൽ പുരസ്കാരം ലഭിച്ചു. ഇരുപതോളം സംസ്ഥാന അവാർഡുകൾ ഇതിനകം നിദാ റമീസിനെ തേടി എത്തിയിട്ടുണ്ട്. ചെറിയവരുടെ വലിയ ലോകം എന്ന ഉറുമ്പുകളെ കുറിച്ചുള്ള ഡോക്യുമെൻ്ററിക്കാണ് ഇത്തവണ അവാർഡ് ലഭിച്ചത്. പെരിങ്ങത്തൂർ എൻ എ എം ഹയ…






