കേരള പോലീസിന്റെ കൈകൾ കെട്ടിയിരിക്കുന്നതാര്: അഡ്വ. ടി ആസിഫലി

തലശ്ശേരി: വയനാട്ടിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സി കെ ജാനുവിനു പണം നൽകിയതായി വ്യക്തമായ തെളിവുകൾ പുറത്തു വന്നിട്ടും എന്തുകൊണ്ട് പോലീസ് പണം നൽകി യവർക്കെതിരായും പണം കൈപറ്റിയവർക്കെതിരായും കേസ് എടുക്കുന്നില്ലെന്ന് മുൻ ഡി. ജി. പി അഡ്വ. ടി. ആ സഫലി ചോദിച്ചു . പോലീസിന്റെ മൗനം സൂചിപ്പിക്കുന്നത് ഏതോ ഒരു ശക്തി പോലീസിനെ നിയമപാലനത്തിൽനിന്നും തടയുന്നുവെന്നതാണ്.

ഇന്ത്യൻ പീനൽ കോഡിലെ 171 സി വകുപ്പനുസരിച്ചു തിരഞ്ഞടുപ്പിൽ അനുചിതമായ സ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും തിരഞ്ഞടുപ്പ് അവകാശം പ്രയോഗിക്കുന്നതിൽ സ്വേച്ചാ ഇടപെടുകയോ ഇടപെടുവാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും ഇന്ത്യൻ പീനൽ കോഡ് 171F വകുപ്പനുശാസിക്കും വിധം ഒരു വർഷത്തോളമാവുന്ന തടവ് ശിക്ഷയോ പിഴ ശിക്ഷയോ രണ്ടും കൂടിയോ വിധിക്കാവുന്ന കുറ്റമാണ്.

ഇന്ത്യൻ പീനൽ കോഡ് 171B വകുപ്പനുസരിച്ചു തിരഞ്ഞടുപ്പ് അവകാശം പ്രയോഗിക്കുന്നതിനു പ്രതിഫലം നൽകുന്നതും കൈക്കൂലിയാണ്. ജാനുവിന് നൽകിയെന്ന് പറയുന്ന പണം കൈക്കൂലിയാണ് അതുകൊണ്ടു തന്നെ ഇന്ത്യൻ പീനൽ കോഡ്171ഇ വകുപ്പനുസരിച്ചു ഒരു വർഷംവരെ ശിക്ഷിക്കാവുന്ന കുറ്റമാണ്.

ഇന്ത്യൻ പീനൽ കോഡ് 171 എ(എ) വകുപ്പനുസ രി ച്ചു ” തിരഞ്ഞെടുപ്പ് അവകാശം എന്നാൽ ഒരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിയായി നിൽക്കുവാനോ നിൽക്കാതിരിക്കുവാനോ സ്ഥാനാർത്ഥിത്വം പിൻവലി ക്കുവാനോ അല്ലെങ്കിൽ വോട്ടു ചെയ്യുവാനോ വോട്ട് ചെയ്യുന്നതിൽനിന്നു ഒഴിഞ്ഞു നിൽക്കുവാനോ ഒരാൾക്കുള്ള അവകാശം എന്ന് വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്തു നടന്നത് സ്ഥാനാർത്ഥിയായി നിൽക്കാതിരിക്കുവാൻ പണം നൽകി എന്നതനാണെങ്കിൽ വയനാട്ടിൽ മത്സരിക്കുവാൻ വേണ്ടി പണം നൽകി എന്നതാണ് ആരോപണം. രണ്ടിലും പണം നൽകി സ്വാധീനിച്ചു വെന്നത് ഇന്ത്യൻ പീനൽ കോഡ് അനുസരിച്ചുള്ള കുറ്റമാണ്. രണ്ടിലും പ്രതിയോ പ്രതികളോ ഒരു പാർട്ടിയുടെ നേതാവും നേതാവിന്റെ കൂട്ടാളികളുമാണ്. അതുകൊണ്ടു തന്നെ ഒരു ക്രിമിനൽ ഗൂഢാലോചന കുറ്റവും ഉൾപ്പെട്ടതിനാൽ ഇന്ത്യൻ പീനൽ കോഡ് 120B വകുപ്പ് ചേർക്കേണ്ടതാണ്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര ഭരണ കക്ഷി കോടികൾ തെരഞ്ഞെടുപ്പിലും തെരഞ്ഞടുപ്പിൽ എം. എൽ. എ മാരെ വിലകൊടുത്തു വാങ്ങാനും വാരിയെറിയുമ്പോൾ കേരളത്തിൽ ഒരു എം. എൽ. എ പോലും ഇല്ലാത്തത് ഒരു പാർട്ടി ഈവിധത്തിൽ ഈ കോവിഡ് കാലത്തു ജനങ്ങൾ ഭക്ഷണവും വാക്‌സിനും കിട്ടാതെ കഷ്ടപ്പെടുമ്പോൾ നടത്തിയ ഈ കുറ്റങ്ങൾക്ക് നേരെ പോലീസ് കണ്ണടക്കുന്നു വെന്ന സ്ഥിതി രാജ്യത്തെ നിയമവാഴ്ചക്ക് നേരെ യുള്ള ഒരു വെല്ലുവിളിയാണ്. ഈ കേസ് അന്വേഷണവും കൊടകര കവർച്ച കേസും കൂട്ടി വായിക്കുമ്പോൾ കേന്ദ്ര ഭരണ കക്ഷി ഈ സംസ്ഥാനത്തു ഇറക്കുന്ന കള്ളപണത്തിന്റെ ആഴം മനസ്സിലാക്കുന്നതാണെന്നും ആസഫലി കൂട്ടിച്ചേർത്തു.